Friday, June 4, 2010

എന്‍റെ അനുഭവ കവിത...

മഴത്തുള്ളിയുടെ പരിശുദ്ധി ഉണ്ടെന്നു അവകാശപ്പെടുന്ന ആര്‍ക്കും

അതില്ലെന്ന നഗ്ന സത്യം വൈകിയാണെങ്കിലും തിരിച്ചറിയുന്നു ഞാന്‍...



ദാഹത്താല്‍ മൊത്തിയ മഴതുള്ളി എപ്പഴോ തിരികെ മുള്ളായി എന്നെ നോവിച്ചപ്പോള്‍,

മാറ് പിളര്‍ന്നു ഞാന്‍ വേര്‍പെടുത്തിയത് മുള്ള് തറച്ച സ്വന്ദം ഹൃദയത്തെ...



ബോധി വൃക്ഷത്തിന്‍റെ തണലിലല്ലെങ്കിലും പ്രിയ തോഴരേ, വേദന ഭൂധോടയമായി

എന്നുടെ ആത്മാവിന്‍ അന്തരാളങ്ങളില്‍ എന്നേ മുളപൊട്ടി വേരുരച്ചുംപോയി...



ക്രിസ്ടുവല്ലെന്കിലും കൃഷ്ണന്‍ അല്ലെന്കിലും ഗൌതമ ബുദ്ധനെ

പോലെ അല്ലെന്കിലും ഞാനും വെറുമൊരു ബുദ്ധനെ പോലെയായി...



അന്നുമുതല്‍ എപ്പഴോ മഴതുള്ളി കാണുമ്പോള്‍ അസ്ഥിയില്‍ കൂരമ്പ്‌

പോലുള്ള മുള്ളുകള്‍ തറക്കുന്ന ഭ്രാന്തമാം വേദന കീഴപ്പെടുതുന്നെന്നെ...



ജാതി വേണ്ടെന്നു അരുളിയ ഗുരുവിന്‍റെ ശിഷ്യന്‍മാര്‍ അദ്ദേഹത്തെ

വിറ്റു കീശ നിറക്കുമ്പോള്‍ ബോധി വൃക്ഷം വെട്ടി ചുടല കത്തിച്ചുപോയ്...



അതുകണ്ട് വ്യസനിച്ചു ബോധം വെടിന്ജോരെനിക്കന്നു ദാഹജലം

പോലും ഇറ്റിച്ചു നല്‍കാതെ ജാതി പ്രചാരകര്‍ എന്നെ കടന്നു പോയി...



ജാതി ബോധത്തിന്റെ ഹിമാലയം കേറിയോരാനന്ദം എന്റെമേല്‍

പ്രഹരമായി ചവിട്ടായി ഏല്പ്പിചവരെന്നെ ക്ഷമയുടെ അളവുകോലാക്കി...



ക്രിസ്ടുവായില്ലെന്കിലും കൃഷ്ണന്‍ അല്ലെന്കിലും ഗൌതമ ബുദ്ധനെ

പോലെ അല്ലെന്കിലും ഞാനും വെറുമൊരു ബുദ്ധനെ പോലെയായി...